BLO

ബിഎൽഒമാരുടെ ജോലി സമ്മർദ്ദം; കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്
പാലക്കാട് സ്വദേശിയായ ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത് വന്നു. കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തതുപോലെ താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു.

ജോലി സമ്മർദ്ദം; ആത്മഹത്യാ ഭീഷണിയുമായി ബിഎൽഒ, ഇടപെട്ട് കളക്ടർ
കോട്ടയം ജില്ലയിൽ ജോലി സമ്മർദ്ദം മൂലം ബിഎൽഒ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ടു. എല്ലാ ബിഎൽഒമാർക്കും ആവശ്യമായ വിശ്രമം നൽകുമെന്നും കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുകയാണെങ്കിൽ ബിഎൽഒമാരുടെ ജോലിഭാരം കുറക്കാമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

ജോലി സമ്മർദ്ദം താങ്ങാനാവാതെ ബിഎൽഒയുടെ ആത്മഹത്യാ ഭീഷണി
കോട്ടയം മുണ്ടക്കയം സ്വദേശിയായ ബിഎൽഒ ആന്റണിയാണ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചു. ജോലി സമ്മർദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് അദ്ദേഹം പറയുന്നു.

കണ്ണൂരിൽ ഡ്യൂട്ടിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദ്ദമെന്ന് ആരോപണം
കണ്ണൂരിൽ ഡ്യൂട്ടിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞുവീണത്. ജോലി സമ്മർദ്ദമാണ് രാമചന്ദ്രൻ കുഴഞ്ഞുവീഴാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂരിൽ SIR ജോലി സമ്മർദ്ദം മൂലം ബിഎൽഒ ജീവനൊടുക്കി
കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് മരിച്ചത്. എസ്ഐആർ ജോലി സമ്മർദ്ദം കാരണമാണ് മരിച്ചത് എന്നാണ് ആരോപണം.