കാഴ്ച പരിമിതിയുള്ളവരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം ജിബിൻ പ്രകാശ് ഇടം നേടി. തൃശൂർ സ്വദേശിയായ ജിബിൻ ഫെബ്രുവരി 22ന് ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന പരമ്പരയിൽ കളിക്കും. കർണാടകയിലെ യെലഹങ്കയിലാണ് മത്സരങ്ങൾ നടക്കുക.