BJP

ബിഹാറിൽ സീറ്റ് ചർച്ചകൾക്ക് കാത്തുനിൽക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നിതീഷ് കുമാർ; ഞെട്ടി ബിജെപി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്ക് കാത്തുനിൽക്കാതെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ജെഡിയുവിൻ്റെ പരമ്പരാഗത സീറ്റായ രാജ്പൂരിലേക്ക് മുൻ മന്ത്രി സന്തോഷ് കുമാർ നിരാലയെയാണ് നിതീഷ് കുമാർ ഏകപക്ഷീയമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഈ നീക്കം സഖ്യകക്ഷിയായ ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ജിഎസ്ടി പരിഷ്കാരങ്ങൾ: പ്രധാനമന്ത്രിക്ക് ഇന്ന് ആദരവ്
ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി എംപിമാരും നേതാക്കളും ഇന്ന് ആദരിക്കും. പാർലമെന്റ് സമുച്ചയത്തിൽ നടക്കുന്ന ബിജെപി എംപിമാർക്കുള്ള വർക്ക്ഷോപ്പിൽ വെച്ചാകും ഈ ചടങ്ങ് നടക്കുക. നാളെ എൻഡിഎ സഖ്യകക്ഷി എംപിമാർക്ക് വേണ്ടി ഒരുക്കിയിരുന്ന അത്താഴവിരുന്ന് റദ്ദാക്കി.

ഒബിസി മോർച്ചയെ ചതയ ദിനാഘോഷം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.എ. ബാഹുലേയൻ ബിജെപി വിട്ടു
ഒബിസി മോർച്ചയെ ചതയ ദിനാഘോഷം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചു ബിജെപി ദേശീയ കൗൺസിൽ അംഗം കെ.എ. ബാഹുലേയൻ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ഗുരുദേവ ദർശനവുമായി യോജിച്ചുപോകുന്നതല്ല ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടേത് പൊറുക്കാൻ പറ്റാത്ത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ അണ്ണാമലൈ; തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷം
ബിജെപി ദേശീയ നേതൃത്വത്തോട് കെ. അണ്ണാമലൈയ്ക്ക് അതൃപ്തിയെന്ന് സൂചന. അമിത് ഷാ വിളിച്ച തമിഴ്നാട് ബിജെപി നേതാക്കളുടെ യോഗത്തിൽ അണ്ണാമലൈ പങ്കെടുത്തില്ല. സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം പുതിയ പദവി നൽകാത്തതിൽ അണ്ണാമലൈയ്ക്ക് അതൃപ്തിയുള്ളതായും റിപ്പോർട്ടുണ്ട്.

വോട്ട് കൊള്ളയിൽ ഹൈഡ്രജൻ ബോംബ്; ബിജെപിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
വോട്ട് കുംഭകോണത്തിൽ ഉടൻ തന്നെ ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി രംഗത്ത്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ നടന്നെന്നും, ഈ അധിക വോട്ടുകളെല്ലാം ബിജെപിക്ക് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൃത്യമായ രേഖകൾ വെച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ; സ്റ്റാലിനെതിരെ ബിജെപി
ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ അറിയിച്ചു. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പങ്കെടുപ്പിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്നും ബിജെപി ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; ഖുശ്ബുവിന്റെ ആവശ്യം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കാത്തതിനെതിരെ ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് ഖുശ്ബു രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ്സ് പുറത്താക്കി എന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്. സ്ത്രീകളോട് അതിക്രമം കാണിക്കുന്നവർ പൊതു പദവിയിൽ ഇരിക്കരുതെന്നും ഖുശ്ബു പറഞ്ഞു.

ബിജെപിക്ക് വേണ്ടി തീരുമാനമെടുക്കുന്നത് ആർഎസ്എസ് അല്ലെന്ന് മോഹൻ ഭാഗവത്
ആർഎസ്എസ് ബിജെപിക്ക് വേണ്ടി തീരുമാനമെടുക്കുന്നില്ലെന്ന് മോഹൻ ഭാഗവത്. എല്ലാ സംഘ സംഘടനകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ത്യക്കാരുടെ സ്വത്വം ഹിന്ദു എന്നതാണ്.

രാഹുലിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നു; രാജി വെക്കണം;ആവശ്യവുമായി ബിജെപി
ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച് തുടർനടപടികളിലേക്ക് കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

രാഹുൽ മാങ്കുട്ടത്തിനെതിരായ ലൈംഗികാരോപണം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി
രാഹുൽ മാങ്കുട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയോടൊപ്പം രാഹുൽ മാങ്കുട്ടത്തിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കോൺഗ്രസിലെ വനിതാ നേതാക്കൾ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയത് അദ്ദേഹത്തിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നു.

രാഹുൽ രാജിവെച്ചാലും പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് ബിജെപി
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാലും പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണം ചെയ്യില്ലെന്ന് ബിജെപി വിലയിരുത്തുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീരിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ വിവാദ പ്രസ്താവന നടത്തി. ജമ്മു കശ്മീരിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.