തിരുവനന്തപുരം ഉദയ പാലസിൽ ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. രാജീവ് ചന്ദ്രശേഖറിനെയാണ് പുതിയ സംസ്ഥാന അധ്യക്ഷനായി കോർ കമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.