BJP Kerala

വി. മനുപ്രസാദ് യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ, നവ്യ ഹരിദാസ് മഹിളാമോർച്ചയുടെ അധ്യക്ഷ
ബിജെപി മോർച്ചയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി. മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി സേവ് ബിജെപി ഫോറം
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം രംഗത്ത്. അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്ലായ്മയാണ് പ്രധാന വിമർശന വിഷയം. ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങളിലും, പാദപൂജ വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു.

സംസ്ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; അതൃപ്തി പരസ്യമാക്കി ഉല്ലാസ് ബാബു, പ്രതിഷേധവുമായി സുരേഷ് ഗോപി
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അഡ്വ. ഉല്ലാസ് ബാബു അതൃപ്തി പരസ്യമാക്കി. വി. മുരളീധര പക്ഷത്തെ വെട്ടിനിരത്തിയതിൽ പാർട്ടിയിൽ ആഭ്യന്തര കലാപം ഉടലെടുത്തു. സുരേഷ് ഗോപി അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്നു.

2026-ൽ കേരളം എൻഡിഎ ഭരിക്കുമെന്ന് അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ നടത്തിയ പ്രസ്താവനയിൽ, 2026-ൽ കേരളം എൻഡിഎ ഭരിക്കുമെന്നും, കേരളത്തിലെ LDF, UDF സർക്കാരുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ആരോപിച്ചു. നരേന്ദ്രമോദി സർക്കാർ കേരളത്തിൽ വലിയ വികസനം നടത്തിയെന്നും, പിഎഫ്ഐയെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടി എൻഡിഎ വിജയിക്കുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

കേരള ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അമിത് ഷാ ഉദ്ഘാടനം ചെയ്തു
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അമിത് ഷാ നിർവ്വഹിച്ചു. രാവിലെ 11:30ന് ആയിരുന്നു ചടങ്ങ്. തുടർന്ന് നടന്ന നേതൃയോഗത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.

പുതിയ ടീം വികസിത കേരളത്തിന് ശക്തി പകരും: എസ്. സുരേഷ്
രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം വികസിത കേരളത്തിലേക്കുള്ള ശക്തിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കെ. സുരേന്ദ്രന്റെ ടീമിലെ 60 ശതമാനത്തോളം അംഗങ്ങളെ പുതിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയം ബിജെപി കേന്ദ്രീകൃതമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; പുതിയ ടീമിന് പുതിയ ദൗത്യമെന്ന് അനൂപ് ആന്റണി
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ദൗത്യങ്ങളുമായി ടീം രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു. എല്ലാ സമുദായങ്ങളെയും വിഭാഗങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്ഥാനലബ്ദിയിലൂടെ ഭാരവാഹി പട്ടികയിൽ സാമുദായിക ന്യൂനപക്ഷ സമവാക്യം പാലിക്കപ്പെട്ടു എന്നത് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ടീം സമീകൃതമെന്ന് എം ടി രമേശ്; മാറ്റങ്ങൾ പാർട്ടിയെ ബാധിക്കില്ല
പുതിയ ഭാരവാഹി പട്ടിക ഒരു സമീകൃത ടീമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ട്വന്റി ഫോറിനോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ അധ്യക്ഷൻമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. എല്ലാ സാമുദായിക വിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഒരു ലിസ്റ്റ് കൂടിയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി; പി.ആർ. ശിവശങ്കർ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് രാജി വെച്ചു
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്ട്ടിയില് പൊട്ടിത്തെറിയുണ്ടായതായി സൂചന. പുതിയ പട്ടികയില് അതൃപ്തി അറിയിച്ച് പി.ആര്. ശിവശങ്കര് പാനലിസ്റ്റ് ഗ്രൂപ്പില് നിന്ന് രാജി വെച്ചു. മുഖ്യ വക്താവായി നിയമിക്കുമെന്നു കരുതിയിരുന്നെങ്കിലും ടി.പി. ജയചന്ദ്രനെ നിയമിച്ചതാണ് ശിവശങ്കറിനെ ചൊടിപ്പിച്ചത്. രാജീവ് ചന്ദ്രശേഖര് സംസ്ഥാന അധ്യക്ഷനായ ശേഷം പാര്ട്ടിയിലുണ്ടായ സമവാക്യങ്ങള് പി.കെ. കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണെന്ന വിലയിരുത്തലുകളുണ്ട്.

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് വെട്ട്
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര് ജനറല് സെക്രട്ടറിമാരാകും. ഷോണ് ജോര്ജ്, ആര് ശ്രീലേഖ തുടങ്ങിയവര് വൈസ് പ്രസിഡന്റുമാരാണ്. വി മുരളീധരന് പക്ഷത്തെ വെട്ടിയൊതുക്കിയാണ് പുതിയ പട്ടിക.

തീവ്ര ഹിന്ദുത്വ നേതാവിനെ ബിജെപി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം; എ.പി. അബ്ദുള്ളക്കുട്ടി പരാതി നൽകി
തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ എ.പി. അബ്ദുള്ളക്കുട്ടി പരാതി നൽകി. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി. ആർ.എസ്.എസിന് വേണ്ടാത്ത ഒരാളെ ഭാരവാഹിയാക്കാൻ ശ്രമിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
