BJP Kerala

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി; പി.ആർ. ശിവശങ്കർ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് രാജി വെച്ചു
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്ട്ടിയില് പൊട്ടിത്തെറിയുണ്ടായതായി സൂചന. പുതിയ പട്ടികയില് അതൃപ്തി അറിയിച്ച് പി.ആര്. ശിവശങ്കര് പാനലിസ്റ്റ് ഗ്രൂപ്പില് നിന്ന് രാജി വെച്ചു. മുഖ്യ വക്താവായി നിയമിക്കുമെന്നു കരുതിയിരുന്നെങ്കിലും ടി.പി. ജയചന്ദ്രനെ നിയമിച്ചതാണ് ശിവശങ്കറിനെ ചൊടിപ്പിച്ചത്. രാജീവ് ചന്ദ്രശേഖര് സംസ്ഥാന അധ്യക്ഷനായ ശേഷം പാര്ട്ടിയിലുണ്ടായ സമവാക്യങ്ങള് പി.കെ. കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണെന്ന വിലയിരുത്തലുകളുണ്ട്.

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് വെട്ട്
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര് ജനറല് സെക്രട്ടറിമാരാകും. ഷോണ് ജോര്ജ്, ആര് ശ്രീലേഖ തുടങ്ങിയവര് വൈസ് പ്രസിഡന്റുമാരാണ്. വി മുരളീധരന് പക്ഷത്തെ വെട്ടിയൊതുക്കിയാണ് പുതിയ പട്ടിക.

തീവ്ര ഹിന്ദുത്വ നേതാവിനെ ബിജെപി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം; എ.പി. അബ്ദുള്ളക്കുട്ടി പരാതി നൽകി
തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ എ.പി. അബ്ദുള്ളക്കുട്ടി പരാതി നൽകി. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി. ആർ.എസ്.എസിന് വേണ്ടാത്ത ഒരാളെ ഭാരവാഹിയാക്കാൻ ശ്രമിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

തൃശൂർ ബിജെപി നേതൃയോഗത്തിൽ ക്ഷണമില്ലാത്തതിൽ പ്രതികരിക്കാതെ കെ. സുരേന്ദ്രൻ
തൃശൂരിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ കെ. സുരേന്ദ്രന് ക്ഷണമില്ലാത്ത സംഭവം വിവാദമായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിക്കാതെ കെ. സുരേന്ദ്രൻ ഒഴിഞ്ഞുമാറി. സംസ്ഥാന ബിജെപിയിൽ വിഭാഗീയത അനുവദിക്കില്ലെന്ന് ദേശീയ നേതൃത്വം മുന്നറിയിപ്പ് നൽകി.

അമിത് ഷാ ജൂലൈ 13-ന് കേരളത്തിൽ; ബിജെപിയിൽ ഭിന്നത രൂക്ഷം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 13-ന് കേരളം സന്ദർശിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തൃശൂർ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു.

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നത് വരെ ഇവിടെ ഉണ്ടാകും: രാജീവ് ചന്ദ്രശേഖർ
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് അധ്വാനിക്കാൻ മടിയാണെന്നും, വർഷങ്ങളായി അവർ ചെയ്യുന്ന രാഷ്ട്രീയം വികസനം തടസ്സപ്പെടുത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെ നിന്ന് പോകില്ലെന്നും, ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വർഗീയ പാർട്ടിയാണെന്ന് ചിലർ പച്ചനുണ പ്രചരിപ്പിക്കുകയാണെന്നും, ഇങ്ങനെ പ്രചരിപ്പിക്കുന്നവരാണ് യഥാർത്ഥ വർഗീയവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭീകരവാദത്തെ അംഗീകരിക്കില്ല; വികസനം ബിജെപി മാത്രം: കെ. സുരേന്ദ്രൻ
പാകിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ ക്രൂരകൃത്യങ്ങൾ അതീവ ഗൗരവമായി കാണണമെന്ന് കെ. സുരേന്ദ്രൻ. കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വികസനം യാഥാർത്ഥ്യമാക്കിയത് ബിജെപി മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ടീം വികസിത കേരളവുമായി ബിജെപി; 30 ജില്ലകളിൽ കൺവെൻഷൻ
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ട് ടീം വികസിത കേരളം എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുതിയ രാഷ്ട്രീയ കാമ്പയിൻ ആരംഭിക്കുന്നു. 30 സംഘടനാ ജില്ലകളിലായി കൺവെൻഷനുകൾ സംഘടിപ്പിക്കും. തിങ്കളാഴ്ച മുതൽ മെയ് 10 വരെയാണ് കൺവെൻഷനുകൾ നടക്കുക.

രാജീവ് ചന്ദ്രശേഖറിന് വെള്ളാപ്പള്ളിയുടെ പിന്തുണ
കേരളത്തിലെ ബിജെപിയുടെ പുതിയ നേതൃത്വത്തിന് വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖർ കഴിവുറ്റ നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നേറുമെന്നും വെള്ളാപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു. വഖഫ് ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന മീഡിയ ചുമതല അനൂപ് ആന്റണിക്ക്
ബിജെപി സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ ചുമതല യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് ശേഷമുള്ള ആദ്യ നിയമനം. അമ്പലപ്പുഴയിൽ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പുതിയൊരു കേരളം സൃഷ്ടിക്കുമെന്നും ടീം വർക്കിലൂടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.