സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. പി വി അൻവറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത തെറ്റാണെന്നും, അൻവറിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയും ബിജെപിയും ഭരണഘടനയോട് യാതൊരു കൂറും പുലർത്തുന്നില്ലെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.