BJP Allegation

പാലക്കാട് നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണം
പാലക്കാട് നഗരസഭയിലെ 50-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാർത്ഥി രമേശ് കെയുടെ വീട്ടിലേക്ക് പണവുമായി ബിജെപി നേതാക്കൾ എത്തിയെന്നാണ് പരാതി. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

പൗരത്വത്തിന് മുൻപേ സോണിയ ഗാന്ധിക്ക് വോട്ട്? ബിജെപി ആരോപണം കടുക്കുന്നു
സോണിയ ഗാന്ധിക്ക് പൗരത്വം കിട്ടുന്നതിന് മുൻപേ വോട്ട് ഉണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു. 1980-ലെ വോട്ടർ പട്ടികയിൽ സോണിയയുടെ പേര് ചേർത്തിരുന്നുവെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ഇത് തെളിയിക്കുന്ന രേഖകളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്.

ധർമ്മസ്ഥല വെളിപ്പെടുത്തൽ: കേരളത്തിന് പങ്കുണ്ടെന്ന് ബിജെപി അധ്യക്ഷൻ ആർ. അശോക
കർണാടക ധർമ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ആർ. അശോകയുടെ ആരോപണം. സംഭവത്തിന് പിന്നിൽ കേരള സർക്കാരിന്റെ അദൃശ്യ കരങ്ങളുണ്ടെന്നും ഗൂഢാലോചന കേരളത്തിലാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നിൽ ഒരു മുസ്ലിം വ്യക്തിയാണെന്നും അശോക ആരോപിച്ചു.