BJP

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച് പ്രവർത്തകൻ; കേസ്
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ സ്ഥാനാർഥിയോടൊപ്പം വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. സംഭവത്തിൽ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല
പാലക്കാട് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പലയിടത്തും സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലാത്ത സ്ഥിതിയാണുള്ളത്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല.

രാഹുൽ യുഡിഎഫ് പ്രചാരകനാവാം; ബിജെപി ചെയർപേഴ്സൺമാരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ
യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ബിജെപി വിട്ട് വർഗീയത ഒഴിവാക്കി കോൺഗ്രസിലേക്ക് വന്നാൽ പ്രമീള ശശിധരനെയും പ്രിയ അജയനെയും സ്വീകരിക്കുമെന്നും വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു. വനിതകൾക്ക് പദ്ധതി പ്രഖ്യാപിക്കുന്ന മോദി, പാലക്കാട് നഗരസഭയിലെ ചെയർപേഴ്സൺമാരായ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നത് അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി ഭരണം നേടിയാൽ പ്രധാനമന്ത്രി നേരിട്ടെത്തും; വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് വി.വി. രാജേഷ്
ബിജെപി ഭരണം നേടിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വികസന പദ്ധതികൾ പ്രഖ്യാപിക്കാനായി എത്തുമെന്ന് വി.വി. രാജേഷ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസത്തിനുള്ളിൽ തന്നെ പ്രധാനമന്ത്രി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു വർഷം ഭരണം കിട്ടിയാൽ തിരുവനന്തപുരത്ത് എല്ലാവർക്കും വീട് നൽകുമെന്നും, തെരുവ് നായ ശല്യം ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ; കോഴിക്കോട് കോർപ്പറേഷനിലും തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടത്. കോഴിക്കോട് കോർപ്പറേഷനിലും യുഡിഎഫ് സ്ഥാനാർത്ഥിയായ വി.എം. വിനുവിന് മത്സരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

എസ്. സുരേഷിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി മഹിളാ മോർച്ച നേതാവ്
പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ എസ്. സുരേഷിനെതിരെ മഹിളാ മോർച്ച നേതാവ് രംഗത്ത്. തനിക്കെതിരായ ആരോപണം ബിജെപി മുന്നേറ്റം തടയാനുള്ള ശ്രമമാണെന്ന് സുരേഷ് ആരോപിച്ചു. എന്നാൽ, വ്യക്തിപരമായ വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് സ്മിത ലക്ഷ്മി പ്രതികരിച്ചു.

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം
ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ഹെൽമെറ്റും റെയിൻ കോട്ടും ധരിച്ചെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി, പോലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യകള് ബിജെപിക്ക് തിരിച്ചടിയോ? പ്രതിരോധത്തിലായി നേതൃത്വം
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് ആത്മഹത്യകൾ. കൗൺസിലറും പ്രാദേശിക നേതാവുമായിരുന്ന കെ. അനിൽകുമാറിൻ്റെയും, സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ആനന്ദ് തമ്പിയുടെയും ആത്മഹത്യകളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഈ സംഭവങ്ങൾ പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി പ്രതിരോധത്തിൽ ആയിരിക്കുകയാണ്. ആത്മഹത്യാ കുറിപ്പില് പേരുള്ളവരെ ചോദ്യം ചെയ്യാനാണ് പൂജപ്പുര പൊലീസിന്റെ നീക്കം. തെളിവ് ലഭിച്ചാല് ബിജെപി നേതാക്കളെ പ്രേരണാ കുറ്റത്തിന് പ്രതിചേര്ക്കും.

ആർഎസ്എസ് സ്ഥാനാർത്ഥിയെ നിർത്തിയതിൽ മനംനൊന്ത് ബിജെപി സ്ഥാനാർത്ഥിയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ശാലിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിജെപി പ്രവർത്തകന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. ആനന്ദിന്റെ മരണക്കുറിപ്പിൽ തിരുവനന്തപുരത്തെ ബിജെപി നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. ബിജെപി നേതൃത്വം സാമ്പത്തിക തട്ടിപ്പുകളും അഴിമതികളും നടത്തുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
