മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. രണ്ട് വർഷത്തോളം സംസ്ഥാനത്ത് ഭിന്നിപ്പ് സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ സമ്മർദ്ദവും കോൺഗ്രസിന്റെ അവിശ്വാസ പ്രമേയ നീക്കവുമാണ് രാജിക്കു കാരണമെന്നും രാഹുൽ വ്യക്തമാക്കി.