ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ് ആളുകളിലെ മൂഡ് ഡിസോർഡറിനെ കുറിച്ച് മുൻ കൂട്ടി പ്രവചിക്കുന്നത്. 168 മൂഡ് ഡിസോർഡർ രോഗികളിൽ നിന്നുള്ള, 429 ദിവസത്തെ ഡാറ്റ പരിശോധിച്ചാണ് ഗവേഷകർ പുതിയ ഉപകരണം നിർമിച്ചത്.