Bindu Ammini

Bindu Ammini

ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചരണം; കളക്ടർക്ക് പരാതി നൽകി സിപിഐഎം

നിവ ലേഖകൻ

ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണത്തിനെതിരെ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി. റാന്നി പഞ്ചായത്ത് ഇരുപതാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

Bindu Ammini

എൻ.കെ. പ്രേമചന്ദ്രൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ബിന്ദു അമ്മിണി

നിവ ലേഖകൻ

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ വിവാദ പരാമർശത്തിനെതിരെ ബിന്ദു അമ്മിണി രംഗത്ത്. പ്രേമചന്ദ്രൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ബിന്ദു അമ്മിണി വിമർശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന എൻ.കെ. പ്രേമചന്ദ്രൻ ഭരണഘടനാ വിരുദ്ധമായ പരാമർശം നടത്തുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.