Bills

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും
പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് സമാപിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മൂന്ന് സുപ്രധാന ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക ചർച്ച ഇന്നും നടക്കും. 130-ാം ഭരണഘടന ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു.

രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിക്കുന്നതിനെ എതിർത്ത് കേന്ദ്രം
രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർക്കുന്നു. ഇത് ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർമാർ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്ന് സംസ്ഥാനങ്ങൾ ആരോപിച്ചിരുന്നു.

തടഞ്ഞുവെച്ച ബില്ലുകൾ: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയുമായി തമിഴ്നാട് ഗവർണർ
സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഒരുങ്ങുന്നു. ഡൽഹിയിലെത്തി ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഗവർണർ ഡൽഹിയിലേക്ക് പോയത്.

ബില്ലുകളിൽ സമയബന്ധിത തീരുമാനം; രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീം കോടതിയുടെ നിർദേശം
ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് രാഷ്ട്രപതിക്ക് സുപ്രീം കോടതി നിർദേശം നൽകി. ഗവർണർമാർക്ക് ഒരു മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിന് വ്യക്തമായ കാരണം വേണമെന്നും കോടതി വ്യക്തമാക്കി.