Bilawal Bhutto

ഇന്ത്യ ആവശ്യപ്പെട്ടാൽ ഭീകരരെ കൈമാറും; നിലപാട് വ്യക്തമാക്കി പാക് മുൻ വിദേശകാര്യ മന്ത്രി
ഇന്ത്യ സംശയമുന്നയിക്കുന്ന ഭീകരരെ കൈമാറുന്നതിൽ പാകിസ്താന് എതിർപ്പില്ലെന്ന് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിനെയും ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെയും ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മസൂദ് അസർ അഫ്ഗാനിസ്ഥാനിൽ ആണെങ്കിൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും ബിലാവൽ കൂട്ടിച്ചേർത്തു.

സമാധാന ദൗത്യവുമായി പാകിസ്താൻ; ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം വിദേശത്തേക്ക്
അന്താരാഷ്ട്ര വേദികളിൽ സമാധാന ദൗത്യം ലക്ഷ്യമിട്ട് പാകിസ്താൻ വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പാകിസ്താൻ നിയോഗിക്കുന്നത്. മുൻ മന്ത്രി ഹിന റബ്ബാനി ഖാർ, മുൻ പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിർ ഖാൻ, മുൻ വിദേശകാര്യ സെക്രട്ടറി ജലീൽ അബ്ബാസ് ജിലാനി എന്നിവരും സംഘത്തിൽ ഉണ്ടാകും.