Bihar Politics

ബിഹാറിൽ ഇത്തവണ സർക്കാർ രൂപീകരിക്കും; തേജസ്വി യാദവിന്റെ ആത്മവിശ്വാസം
ബിഹാറിൽ ഇത്തവണ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം തുടങ്ങിയവക്കെതിരെയാണ് പോരാട്ടം. നിലവിലെ സർക്കാരിൽ ജനങ്ങൾ അസംതൃപ്തരാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

ബീഹാറിൻ്റെ വികസനത്തിന് നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ
ബീഹാറിൻ്റെ വികസനത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. കുട്ടികൾക്കായി വിദ്യാലയങ്ങൾ നിർമ്മിച്ചു. വനിതകൾക്കായി പ്രത്യേക പദ്ധതികൾ കൊണ്ടുവന്നു.

ബിഹാറിൽ മഹാസഖ്യത്തിൽ വീണ്ടും പ്രതിസന്ധി; കോൺഗ്രസിനെതിരെ സി.പി.ഐ സ്ഥാനാർത്ഥികൾ
ബിഹാറിലെ മഹാസഖ്യത്തിൽ പ്രതിസന്ധി തുടരുന്നു. സഖ്യത്തിന്റെ ഭാഗമായി ലഭിച്ച ആറ് സീറ്റുകൾക്ക് പുറമെ, കോൺഗ്രസിനെതിരെ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ നിർത്താൻ സി.പി.ഐ തീരുമാനിച്ചു. ഇത് പാർട്ടി നിലപാടാണെന്നും ഇതിൽ മാറ്റമില്ലെന്നും സി.പി.ഐ ബിഹാർ സെക്രട്ടറി രാം നരേഷ് പാണ്ഡെ വ്യക്തമാക്കി. ഏഴ് മുതൽ എട്ട് വരെ മണ്ഡലങ്ങളിൽ ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ പരസ്പരം മത്സരിക്കാൻ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.

ബിഹാർ മഹാസഖ്യത്തിൽ പൊട്ടിത്തെറി; ജെഎംഎം സഖ്യം വിട്ടു, കോൺഗ്രസിനെതിരെ ആർജെഡി സ്ഥാനാർത്ഥി
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് മുക്തി മോർച്ച സഖ്യം വിട്ടുപോവുകയും ആറ് മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഏഴ് മുതൽ എട്ട് വരെ മണ്ഡലങ്ങളിൽ കോൺഗ്രസ്, ആർജെഡി, ഇടത് പാർട്ടികളുടെ സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യമാണുള്ളത്. സഖ്യകക്ഷികൾ തമ്മിൽത്തന്നെ മത്സരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ബിഹാറിൽ എൻഡിഎയ്ക്ക് തിരിച്ചടി; എൽജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. മർഹൗര മണ്ഡലത്തിലെ എൽജെപി സ്ഥാനാർത്ഥി സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. രേഖകളിലെ പോരായ്മകളാണ് കാരണം.

ബിഹാറിൽ മഹാസഖ്യത്തിൽ വീണ്ടും ഭിന്നത; കോൺഗ്രസിനെതിരെ ആർജെഡി സ്ഥാനാർത്ഥി
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ മഹാസഖ്യത്തിൽ വീണ്ടും പ്രശ്നങ്ങൾ. ഏഴ് മുതൽ എട്ട് സീറ്റുകളിൽ വരെ സൗഹൃദ മത്സരങ്ങൾക്ക് സാധ്യതയുണ്ട്. ലാൽഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ആർജെഡി സ്ഥാനാർത്ഥി മത്സരിക്കും.

ബിഹാറിലെ പ്രതിസന്ധിക്ക് കാരണം സീറ്റ് തർക്കമെന്ന് ഡി. രാജ
ബിഹാറിലെ മഹാസഖ്യത്തിൽ പുതിയ പാർട്ടികൾ എത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധിക്ക് കാരണം സീറ്റ് ധാരണയിലെ തർക്കങ്ങളാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ട്വന്റിഫോറിനോട് പറഞ്ഞു. ബിഹാറിലെ തിരഞ്ഞെടുപ്പ് രാജ്യത്തിന് തന്നെ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തരുതെന്നും ബിച്വാഡയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.

ഉത്തർപ്രദേശും ബീഹാറും തമ്മിലുള്ളത് പൈതൃകബന്ധം; യോഗി ആദിത്യനാഥ്
ഉത്തർപ്രദേശും ബീഹാറും തമ്മിൽ ആത്മാവിന്റെയും സംസ്കാരത്തിൻ്റെയും ദൃഢനിശ്ചയത്തിൻ്റെയും ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്. ബിഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരണം. അതിലൂടെ സംസ്ഥാനം കൂടുതൽ വികസനം നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയുവിൻ്റെ ഭരണത്തിൽ ബീഹാർ വികസനം കൈവരിച്ചുവെന്നും അദ്ദേഹം പ്രശംസിച്ചു.

ബിഹാറിൽ ബിജെപി പ്രചാരണം ശക്തമാക്കി; മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപണം ഉടൻ
ബിഹാറിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുതിർന്ന നേതാക്കളും പ്രചാരണത്തിനായി ബിഹാറിലെത്തും. ജെഡിയു അവരുടെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ബിഹാറിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; രാഘോപൂരിൽ തേജസ്വി യാദവിനെതിരെ സതീഷ് കുമാർ യാദവ്
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 18 സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആർജെഡി സിറ്റിംഗ് സീറ്റായ രാഘോപൂരിൽ നിന്ന് തേജസ്വി യാദവ് ജനവിധി തേടുന്നു.

ബിഹാറിൽ സീറ്റ് ധാരണയായി; സിപിഐഎംഎല്ലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ആർജെഡി
ബിഹാറിലെ ഇടതു പാർട്ടികൾക്കുള്ള സീറ്റ് ധാരണയിൽ ഒത്തുതീർപ്പായി. ആർജെഡി, സിപിഐഎംഎല്ലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു. കൂടാതെ 25 സീറ്റുകൾ നൽകാനും ധാരണയായിട്ടുണ്ട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.

ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി; ബിജെപിക്കും ജെഡിയുവിനും 101 സീറ്റ്, എൽജെപിക്ക് 29
ബിഹാറിൽ എൻഡിഎ സീറ്റ് ധാരണ പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റുകൾ നൽകി. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിക്കും 6 സീറ്റുകൾ വീതം ലഭിക്കും.