Bihar Politics

തേജസ്വി യാദവിന്റെ വാഗ്ദാനം: ബിഹാറിൽ മഹാസഖ്യവും ബിജെപിയും തമ്മിൽ വാക്പോര്
മഹാസഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30000 രൂപ ധനസഹായം നൽകുമെന്ന തേജസ്വി യാദവിൻ്റെ പ്രസ്താവന രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. ബിജെപി ഇതിനെ പരിഹസിക്കുമ്പോൾ, അദാനിയുടെ പേര് പരാമർശിച്ച് കോൺഗ്രസ് അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ വാഗ്ദാനങ്ങൾ രാഷ്ട്രീയ ആയുധമായി മാറുകയാണ്.

രാഹുൽ ഗാന്ധിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പ്രധാനമന്ത്രിക്കെതിരായ ഛഠ് പൂജ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാഹുലിന്റെ പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് ഈ നീക്കം.

ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടുമെന്ന് പ്രിയങ്ക ഗാന്ധി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വലിയ ആത്മവിശ്വാസമുണ്ടെന്ന് പ്രിയങ്ക ഗാന്ധി എംപി ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാനത്ത് ഭരണം പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മൊഖാമ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.

ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചു; രാഹുലിന്റെ പ്രസ്താവന വളച്ചൊടിക്കുന്നുവെന്ന് കോൺഗ്രസ്
ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ കോൺഗ്രസ് തള്ളിക്കളഞ്ഞു. ബീഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും മോദി പ്രസ്താവിച്ചു.

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎൽഎയ്ക്ക് കല്ലേറ്; ഒമ്പത് പേർ അറസ്റ്റിൽ
ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎൽഎയ്ക്ക് കല്ലേറ്. ഗയയിലെ ദിഗോറ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ; എൻഡിഎ പ്രകടനപത്രിക പുറത്തിറക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിൽ എത്തും. മുസാഫർപൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. എൻഡിഎയുടെ പ്രകടനപത്രികയും ഇന്ന് പുറത്തിറക്കിയേക്കും.

മോദി വോട്ടിനു വേണ്ടി എന്തും ചെയ്യും, പരിഹാസവുമായി രാഹുൽ ഗാന്ധി
ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തി. നിങ്ങളുടെ വോട്ടിന് പകരമായി നരേന്ദ്ര മോദിയോട് നൃത്തം ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം വേദിയിൽ നൃത്തം ചെയ്യും എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്നും നിതീഷ് കുമാറിനെ രാഹുൽ വിമർശിച്ചു.

ബിഹാറിൽ എൻഡിഎ തരംഗം; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിജയ് സിൻഹ
ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ തരംഗമാണുള്ളതെന്ന് ഉപമുഖ്യമന്ത്രി വിജയ് സിൻഹ ട്വൻ്റിഫോറിനോട് പറഞ്ഞു. ലാലുപ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും ജനങ്ങൾ ഒരിക്കലും നായകരാക്കില്ലെന്നും, അവർ ബിഹാറിലെ പ്രതിനായകന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് നാല് ജെഡിയു നേതാക്കളെ പുറത്താക്കിയെന്നും അദ്ദേഹം അറിയിച്ചു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ജെ.ഡി.യുവിൽ നിന്ന് 11 നേതാക്കളെ പുറത്താക്കി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെ.ഡി.യുവിൽ അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 11 നേതാക്കളെ പുറത്താക്കി. സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് പാർട്ടി അറിയിച്ചു. പുറത്താക്കിയ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കി.

നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി പപ്പു യാദവ്
കോൺഗ്രസ് എംപി പപ്പു യാദവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തു. എൻഡിഎയിൽ നിതീഷ് കുമാറിൻ്റെ സ്ഥിതി ഒട്ടും നല്ലതല്ലെന്നും, തിരഞ്ഞെടുപ്പ് എല്ലാ രീതിയിലും എൻഡിഎക്ക് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 20 വർഷം എൻഡിഎ ബിഹാറിനെ വഞ്ചിച്ചുവെന്നും പപ്പു യാദവ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

മഹാസഖ്യത്തിന് സ്വന്തം താൽപ്പര്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മഹാസഖ്യത്തിന് സ്വന്തം താൽപ്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് വികസനത്തിന്റെ വെളിച്ചത്തിലേക്ക് എൻഡിഎ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം
ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. 'ചലോ ബിഹാർ, ബദ്ലേ ബിഹാർ' എന്ന മുദ്രാവാക്യവുമായി മഹാസഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും.