Bihar Politics

ലാലുവിനെ കടന്നാക്രമിച്ച് മോദി; ബിഹാറിൽ രാഷ്ട്രീയം കടുക്കുന്നു
ബീഹാറിലെ സിവാൻ ജില്ലയിൽ നടന്ന എൻഡിഎ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർജെഡിയെ കടന്നാക്രമിച്ചു. ആർജെഡി ഭരണകാലത്ത് ബീഹാറിന്റെ മുഖമുദ്ര ദാരിദ്ര്യവും കുടിയേറ്റവുമായിരുന്നുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ലാലു പ്രസാദ് യാദവ് അംബേദ്കറെ അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മറുപടിയുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.

ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. കോൺഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിയുമായും സഖ്യമില്ലെന്നും എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും പാർട്ടി അറിയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാർട്ടി. അതിനുശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്.

ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് തേജസ്വി യാദവിനെതിരെ ബിജെപി ആരോപണം
ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് ബിജെപി ആരോപിച്ചു. സോഫ, എസി, കിടക്കകൾ തുടങ്ങിയവ കാണാതായെന്നാണ് ആരോപണം. ആർജെഡി ഇത് നിഷേധിച്ചു.

ജോലിക്ക് പകരം ഭൂമി കേസ്: ലാലു പ്രസാദിനും തേജസ്വി യാദവിനും കോടതി സമന്സ്
ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന അഴിമതിക്കേസില് ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും ഡല്ഹി കോടതി സമന്സ് നല്കി. 2004-2009 കാലത്ത് റെയില്വേയില് ക്രമക്കേടുകള് നടത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ആറ് കോടി രൂപയുടെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടി.

പ്രശാന്ത് കിഷോർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം: ഒക്ടോബർ രണ്ടിന് ബിഹാറിൽ പ്രവർത്തനം ആരംഭിക്കും
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ തൻ്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നു. മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനമായ ഒക്ടോബർ രണ്ടിനാണ് പാർട്ടി ...