Bihar News

പ്രധാനമന്ത്രിയുടെ മാതാവിനെ അധിക്ഷേപിച്ച സംഭവം: ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ബിഹാറിൽ എൻഡിഎ ഇന്ന് ബന്ദ് നടത്തും. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. ആശുപത്രി, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; 13,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിൽ 13,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗംഗാനദിക്ക് മുകളിലൂടെയുള്ള പാലം ഉള്പ്പെടെയുള്ള പദ്ധതികള് ഇതില് ഉള്പ്പെടുന്നു. രാഹുല് ഗാന്ധിയുടെ വോട്ടര് അധികാര് യാത്ര തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്ശനം.

പാട്നയിൽ കാറിനുള്ളിൽ കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം; പോലീസ് അന്വേഷണം തുടങ്ങി
ബിഹാറിലെ പാട്നയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.