Bihar Election

ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടുമെന്ന് പ്രിയങ്ക ഗാന്ധി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വലിയ ആത്മവിശ്വാസമുണ്ടെന്ന് പ്രിയങ്ക ഗാന്ധി എംപി ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാനത്ത് ഭരണം പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മൊഖാമ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.

ഡൽഹിയിൽ ഗുണ്ടാസംഘം വെടിയേറ്റു മരിച്ചു; ബീഹാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർത്തു
ഡൽഹിയിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു. ബീഹാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരാണ് കൊല്ലപ്പെട്ട ഗുണ്ടകൾ. ഡൽഹി രോഹിണിയിൽ വെച്ചാണ് ഡൽഹി പോലീസും ബിഹാർ പോലീസും ചേർന്ന് ഇവരെ വധിച്ചത്.

വോട്ടർപട്ടിക പരിഷ്കരണം: ഡൽഹിയിൽ ഇന്ന് നിർണായക യോഗം; ബിഹാറിൽ മഹാസഖ്യത്തിന്റെ പ്രചാരണം ആരംഭിക്കും.
രാജ്യവ്യാപകമായി വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് നിർണായക യോഗം ചേരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പ്രചാരണം ഇന്ന് ആരംഭിക്കും.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും ജെഡിയുവും
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാഘോപൂരിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്. ജെഡിയു 57 സ്ഥാനാർത്ഥികളുടെയും ബിജെപി 12 സ്ഥാനാർത്ഥികളുടെയും പട്ടിക പുറത്തിറക്കി.

ബിഹാറില് സീറ്റ് നിഷേധം; ജെ.ഡി.യു നേതാക്കളുടെ പ്രതിഷേധം, ബി.ജെ.പി സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി
ബിഹാർ തിരഞ്ഞെടുപ്പിൽ ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകൾ തേജസ്വി യാദവ് തിരിച്ചെടുത്തു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജെ.ഡി.യു നേതാക്കൾ പ്രതിഷേധിച്ചു. ബി.ജെ.പി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.

ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരണം; വോട്ട് മോഷണം തടഞ്ഞെന്ന് മഹാസഖ്യം, സുതാര്യതയില്ലെന്ന് സിപിഐ (എംഎൽ)
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഈ പരിഷ്കരണം ദുർബല വിഭാഗങ്ങളെയും വോട്ടർമാരെയും ഒഴിവാക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് രാഷ്ട്രീയ ജനതാദൾ (RJD), കോൺഗ്രസ്, സിപിഐ (എംഎൽ) ലിബറേഷൻ തുടങ്ങിയ മഹാസഖ്യത്തിലെ പാർട്ടികൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചും,പുതുതായി ചേർത്ത 18 വയസ്സ് പൂർത്തിയായവരുടെ കൃത്യമായ കണക്കുകളെക്കുറിച്ചും വ്യക്തത നൽകുന്നില്ലെന്നും അവർ ആരോപിച്ചു.

ബിഹാറില് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
ബിഹാറിലെ അന്തിമ വോട്ടര് പട്ടിക ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. 7.42 കോടി വോട്ടര്മാരാണ് അന്തിമ പട്ടികയില് ഇടം നേടിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലൂടെയാണ് അന്തിമ വോട്ടര് പട്ടിക പുറത്തിറക്കിയത്.

ബിഹാറിൽ ബിരുദധാരികളായ തൊഴിൽരഹിതർക്ക് പ്രതിമാസം 1000 രൂപ; തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാർ വലിയ പ്രഖ്യാപനങ്ങൾ നടത്തി. ബിരുദധാരികളായ തൊഴിൽരഹിതർക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പകൾ പലിശരഹിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.