Bihar Crime

കാമുകിയുമായുള്ള വിവാഹത്തിന് എതിർത്തതിന് ഭാര്യയെ പെട്രോളൊഴിച്ച് കൊന്നു
നിവ ലേഖകൻ
ബിഹാറിലെ നളന്ദയിൽ കാമുകിയുമായുള്ള വിവാഹത്തിന് എതിർത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. പ്രതിയായ വികാസ് കുമാറിൻ്റെ രണ്ടാം ഭാര്യ സുനിത ദേവിയാണ് കൊല്ലപ്പെട്ടത്. സുനിതയുടെ വീട്ടുകാർ എത്തിയതറിഞ്ഞ് വികാസും കുടുംബവും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നിലവിൽ പ്രതി ഒളിവിലാണ്, പോലീസ് അന്വേഷണം ആരംഭിച്ചു.

ബിഹാറിൽ ഗുണ്ടാ വിളയാട്ടം; പരോളിലിറങ്ങിയ തടവുകാരനെ ആശുപത്രിയിൽ വെടിവെച്ചു കൊല്ലാൻ ശ്രമം
നിവ ലേഖകൻ
ബിഹാറിൽ പരോളിലിറങ്ങിയ തടവുകാരനെ ആശുപത്രിയിൽ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചു. എതിർചേരിയിലുള്ളവരാണ് അക്രമം നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ അക്രമികൾക്ക് പൊലീസിന്റെ സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്ന് പട്ന ഐ.ജി അറിയിച്ചു.