Bhavana

അമ്മയിലേക്ക് മടങ്ങുന്നില്ല; നിലപാട് വ്യക്തമാക്കി ഭാവന
താരസംഘടനയായ ‘അമ്മ’യിലേക്ക് താൻ തിരികെ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന വ്യക്തമാക്കി. നിലവിൽ ‘അമ്മ’യിൽ അംഗമല്ലാത്ത ഭാവന, സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണമെന്ന പുതിയ പ്രസിഡന്റ് ശ്വേത മേനോന്റെ പ്രസ്താവനയോടാണ് ഇത്തരത്തിൽ പ്രതികരിച്ചത്. മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നു.

ബച്ചന് സിനിമയിലെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഭാവന; വെല്ലുവിളി നിറഞ്ഞ സീന് ചിത്രീകരണം
ബച്ചന് എന്ന കന്നഡ സിനിമയിലെ ഒരു സീനിന്റെ ഷൂട്ടിങ് അനുഭവങ്ങള് നടി ഭാവന പങ്കുവെച്ചു. വില്ലന്മാര് തന്നെ ജീവനോടെ കുഴിച്ചു മൂടുന്ന സീന് നാലോ അഞ്ചോ ദിവസം കൊണ്ടാണ് പൂര്ത്തിയാക്കിയത്. ഈ അനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷൂട്ടിങ് അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് ഭാവന വെളിപ്പെടുത്തി.

അച്ഛന്റെ ഓർമ്മയിൽ വികാരനിർഭരമായ കുറിപ്പുമായി ഭാവന
നടി ഭാവന തന്റെ അച്ഛന്റെ വേർപാടിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചു. അച്ഛനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തു. 2015-ൽ അന്തരിച്ച അച്ഛൻ ബാലചന്ദ്രന്റെ ഓർമ്മകൾ ഇപ്പോഴും താരത്തെ വേദനിപ്പിക്കുന്നുവെന്ന് കുറിപ്പിലൂടെ വ്യക്തമാക്കി.