Bharatamba

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിനാണ് പ്രധാനമായും വിശദീകരണം തേടിയത്. രജിസ്ട്രാർ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിട്ടുണ്ട്.

ഭാരതാംബ വിവാദം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. ഗവർണർ രാജേന്ദ്ര ആർലേക്കർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ സർക്കാർ-ഗവർണർ പോര് കടുക്കുന്നു. എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി; വിമർശനവുമായി മന്ത്രി
ഭാരതാംബ വിവാദത്തിൽ മന്ത്രി പി. പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാവുകയാണെന്ന് മന്ത്രി വിമർശിച്ചു.

ആർഎസ്എസ് ഭാരതാംബയെ ഇന്ത്യക്കറിയില്ല; രാജ്ഭവൻ നിലപാട് സ്വാഗതം ചെയ്ത് ബിനോയ് വിശ്വം
ആർഎസ്എസ് അവതരിപ്പിച്ച ഭാരതാംബയെ ഇന്ത്യക്ക് അറിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭാരതാംബയുടെ ചിത്രം മാറ്റാനുള്ള രാജ്ഭവൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനുമായി അനാവശ്യമായ സംഘർഷം സി.പി.ഐ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതാംബ വിവാദം: ഗവർണർക്ക് സർക്കാർ ശിപാർശ നൽകും
ഔദ്യോഗിക പരിപാടികളില് ചില പ്രത്യേക ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ശിപാർശ നൽകാൻ സർക്കാർ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെ റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി നടപടി ആരംഭിച്ചു. ഭാവിയിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കുന്നതിന് ഇത് ഉചിതമായിരിക്കുമെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ.