Bharat Bandh

Waqf Law Protest

വഖ്ഫ് നിയമത്തിനെതിരായ ഭാരത് ബന്ദ് മാറ്റിവെച്ചു

നിവ ലേഖകൻ

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ് ലിം വ്യക്തിനിയമ ബോർഡിന്റെ പ്രക്ഷോഭങ്ങളും മറ്റുപരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Kerala government strike

സംസ്ഥാന സർക്കാരിൻ്റെ പണിമുടക്ക് ജനദ്രോഹമെന്ന് രാജീവ് ചന്ദ്രശേഖർ

നിവ ലേഖകൻ

സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത് നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദേശീയപണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികൾക്ക് അന്ത്യം കണ്ടേ മതിയാവൂ എന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

Bharat Bandh reservation protest

സംവരണ അട്ടിമറിക്കെതിരെ ആദിവാസി-ദലിത് സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്

നിവ ലേഖകൻ

സംവരണ ബച്ചാവോ സംഘര്ഷ് സമിതിയുടെ ആഹ്വാനത്തെ തുടർന്ന് ഇന്ന് ഭാരത് ബന്ദ് നടക്കുന്നു. സുപ്രീംകോടതി വിധിക്കെതിരെയും നിയമനിർമ്മാണത്തിനായുമാണ് പ്രതിഷേധം. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.