Beypore

മത്സ്യത്തൊഴിലാളിക്ക് പുറംകടലിൽ നെഞ്ചുവേദന; കോസ്റ്റ് ഗാർഡ് രക്ഷയ്ക്കെത്തി
ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് നെഞ്ചുവേദന. 55 കാരനായ റോബിൻസണെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ബേപ്പൂർ പോർട്ടിലേക്ക് കൊണ്ടുവരുന്നു. ഐസിജിഎസ് ആര്യമാൻ എന്ന കപ്പലിലാണ് റോബിൻസണെ കരയിലേക്ക് കൊണ്ടുവരുന്നത്.

ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം: നിർമ്മാണം അന്തിമഘട്ടത്തിൽ
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ \"ആകാശ മിഠായി\" പദ്ധതിയുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. ബേപ്പൂരിൽ 7.37 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ലിറ്റററി കഫെ, കോൺഫറൻസ് ഹാൾ, ബഷീർ ആർകൈവ്സ് തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണിത്.

കേരള ടൂറിസത്തിന് അന്താരാഷ്ട്ര അംഗീകാരം: ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐസിആർടി ഗോൾഡ് അവാർഡ്
കേരള ടൂറിസം ഐസിആർടി ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകളിൽ ഒന്നാം സ്ഥാനം നേടി. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് 'എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി' വിഭാഗത്തിൽ ഗോൾഡ് അവാർഡ് ലഭിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐസിആർടി ഗോൾഡ് അവാർഡ് ലഭിക്കുന്നത്.