Benjamin Netanyahu

ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തതിൽ അഭിമാനമെന്ന് ട്രംപ്
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തതിലും സംഘർഷം അവസാനിപ്പിച്ചതിലും തനിക്ക് അഭിമാനമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇസ്രായേൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെ, ഇറാനെതിരെ ഇസ്രായേൽ നേടിയത് ചരിത്ര വിജയമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ഇറാൻ ദൗത്യം വിജയകരം; സമാധാനത്തിന് തയ്യാറായില്ലെങ്കിൽ കടുത്ത ആക്രമണമുണ്ടാകുമെന്ന് ട്രംപ്
ഇറാനിലെ ദൗത്യം വിജയകരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഭാവിയിൽ ഇതിനേക്കാൾ വലിയ ആക്രമണങ്ങൾ നടത്തേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, അമേരിക്കയുടെ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി.

ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണം; ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചു. ട്രംപിന്റെ ധീരമായ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ ആയുധങ്ങൾ നിഷേധിച്ചുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും നെതന്യാഹു പ്രസ്താവിച്ചു.

ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കും; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്
ഇറാന്റെ എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മിസൈൽ ആക്രമണം തുടർന്ന് കൊണ്ടിരുന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാന് ഇസ്രായേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി.

ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ വധിച്ചെന്ന് ഇസ്രായേൽ പ്രധാനമന്ത്രി
ഗസയിലെ ഹമാസ് നേതാവും 2023 ൽ ഇസ്രായേൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ യഹ്യ സിൻവാറിൻ്റെ സഹോദരൻ മുഹമ്മദ് സിൻവാറിനെ ഇസ്രായേൽ സൈന്യം വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ മാസം 13 ന് തെക്കൻ ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പാർലമെന്റ് പ്ലീനറി സെഷനിൽ പറഞ്ഞു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടത്.

പശ്ചിമേഷ്യ സംഘർഷം: ഇസ്രയേൽ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തി
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് മോദി വ്യക്തമാക്കി. സംഘർഷം ഒഴിവാക്കേണ്ടതും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഹസൻ നസ്റല്ലയുടെ വധം: ഇസ്രയേൽ കനത്ത സുരക്ഷയിൽ, നെതന്യാഹു പ്രതികരിച്ചു
ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ വധത്തെ 'ചരിത്രപരമായ വഴിത്തിരിവ്' എന്ന് ഇസ്രയേൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇസ്രയേൽ കനത്ത സുരക്ഷാ നടപടികൾ സ്വീകരിച്ചു. ഹിസ്ബുല്ല ഭീകരർക്കെതിരെ മുഴുവൻ ശക്തിയുമെടുത്ത് പോരാടുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.

ലെബനോനിലെ ഇസ്രയേൽ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു; സ്ഥിതിഗതികൾ സംഘർഷഭരിതം
ലെബനോനിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേലി പ്രധാനമന്ത്രി വരും നാളുകൾ കൂടുതൽ സംഘർഷഭരിതമാകുമെന്ന് മുന്നറിയിപ്പ് നൽകി.

നെതന്യാഹുവിനെ വധിക്കാൻ പദ്ധതി; ഇറാൻ പിന്തുണയുള്ള ഇസ്രയേലി പൗരൻ അറസ്റ്റിൽ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കാൻ പദ്ധതിയിട്ട ഇസ്രയേലി പൗരൻ അറസ്റ്റിലായി. ഇറാന്റെ പിന്തുണയോടെയായിരുന്നു ഈ ഗൂഢാലോചന നടത്തിയതെന്ന് സുരക്ഷാ സേന വെളിപ്പെടുത്തി. ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ഷിൻ ബെത്ത് വ്യക്തമാക്കി.