Bengali cinema

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
നിവ ലേഖകൻ
പ്രമുഖ ബംഗാളി സംവിധായകൻ അരിന്ദം സില്ലിനെതിരെ നടി ഉന്നയിച്ച ലൈംഗിക ആരോപണത്തെ തുടർന്ന് ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ അദ്ദേഹത്തെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. സിനിമാ സെറ്റിൽ വച്ച് അനുവാദമില്ലാതെ തന്നെ ചുംബിച്ചുവെന്നായിരുന്നു നടിയുടെ പരാതി. സംഭവത്തിൽ സംവിധായകൻ മാപ്പ് എഴുതി നൽകിയിരുന്നു.

‘സമ്മർദ്ദം താങ്ങാനാകുന്നില്ല’; ഫേസ്ബുക്ക് വിടുന്നതായി ശ്രീലേഖ മിത്ര
നിവ ലേഖകൻ
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അൺ ഇൻസ്റ്റാൾ ചെയ്യുകയാണെന്നും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ് ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. എന്നാൽ, ശ്രീലേഖയുടെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും ആരാധകരും പൂർണ്ണ പിന്തുണയുമായി എത്തി.