BCCI

ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3 ന്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ വർധിച്ചതിനെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും. മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു. ശേഷിക്കുന്ന മത്സരങ്ങൾ ആറ് വേദികളിലായി നടത്താനാണ് തീരുമാനം.

ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കും; ഡൽഹി – പഞ്ചാബ് മത്സരം വീണ്ടും നടത്തും
വെടിനിർത്തൽ ധാരണയായതിനെ തുടർന്ന് ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. ഇന്ത്യ-പാക് സംഘർഷം മൂലം ഉപേക്ഷിച്ച പഞ്ചാബ് ഡൽഹി മത്സരം വീണ്ടും നടത്തും. മേയ് 15 അല്ലെങ്കിൽ 16 തീയതികളിൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് സാധ്യത.

ഐപിഎൽ പുനരാരംഭം: ബിസിസിഐയുടെ നിർണ്ണായക ചർച്ച ഉടൻ
അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഐപിഎൽ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ചർച്ചകൾ നടത്തും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും.

സുരക്ഷ കണക്കിലെടുത്ത് ഐപിഎൽ നിർത്തിവെച്ച് ബിസിസിഐ
രാജ്യസുരക്ഷ കണക്കിലെടുത്ത് ഐപിഎൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെയും ടീം ഉടമകളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ വിഷയത്തിൽ ബിസിസിഐ അതീവ ഗൗരവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

അതിർത്തിയിലെ സംഘർഷം: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതമായി നിർത്തിവെച്ചു
അതിർത്തിയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ അനിശ്ചിതമായി നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് ബിസിസിഐ അറിയിച്ചു. ജമ്മുവിൽ ഷെല്ലാക്രമണത്തെ തുടർന്ന് 100 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

അതിർത്തിയിലെ സംഘർഷം; ഐപിഎൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ
അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഷെഡ്യൂളിൽ മാറ്റമില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇതുവരെ 74 മത്സരങ്ങളിൽ 56 എണ്ണം പൂർത്തിയായിട്ടുണ്ട്. മെയ് 25 ന് കൊൽക്കത്തയിൽ വെച്ചാണ് ഫൈനൽ നടക്കുന്നത്.

ബിസിസിഐ വാർഷിക കരാറുകൾ പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി എ പ്ലസ് ഗ്രേഡിൽ
2024-25 സീസണിലെ വാർഷിക കരാറുകൾ ബിസിസിഐ പ്രഖ്യാപിച്ചു. ടി20യിൽ നിന്ന് വിരമിച്ചെങ്കിലും രോഹിത് ശർമ്മയും വിരാട് കോഹ്ലിയും എ-പ്ലസ് ഗ്രേഡിൽ തുടരും. 34 കളിക്കാർക്കാണ് കരാറുകൾ ലഭിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിൽ അഴിച്ചുപണി
ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിൽ അഴിച്ചുപണി നടത്തി. അഭിഷേക് നായർ, ടി. ദിലീപ്, സോഹം ദേശായി എന്നിവരെ പുറത്താക്കി. ജൂൺ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ മാറ്റം.

ഐപിഎല്ലിൽ ഉമിനീർ വിലക്ക് നീക്കി ബിസിസിഐ
ഐപിഎൽ മത്സരങ്ങളിൽ പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കാമെന്ന് ബിസിസിഐ. കോവിഡ് കാലത്തെ വിലക്കാണ് നീക്കിയത്. ഐസിസിയുടെ വിലക്ക് തുടരുന്നതിനിടെയാണ് ബിസിസിഐയുടെ ഈ തീരുമാനം.

ചാമ്പ്യൻസ് ട്രോഫി കിരീടം: ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം
ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെ ഫൈനലിൽ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ സമർപ്പണത്തിനും മികവിനുമുള്ള അംഗീകാരമാണെന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.

കുടുംബത്തോടൊപ്പമുള്ള സമയം പരിമിതപ്പെടുത്തുന്ന ബിസിസിഐ നയത്തിനെതിരെ വിരാട് കോഹ്ലി
അന്താരാഷ്ട്ര പര്യടനങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാവുന്ന സമയം പരിമിതപ്പെടുത്തുന്ന ബിസിസിഐയുടെ പുതിയ നയത്തിനെതിരെ വിരാട് കോഹ്ലി രംഗത്തെത്തി. കളിക്കാരുടെ ജീവിതത്തിൽ കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് കോഹ്ലി പറഞ്ഞു. മത്സരത്തിന്റെ ജയപരാജയങ്ങൾക്കപ്പുറം കുടുംബത്തിന്റെ സാന്നിധ്യം കളിക്കാർക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎൽ ബഹിഷ്കരിക്കാൻ ഇൻസമാമിന്റെ ആഹ്വാനം
ബിസിസിഐയുടെ നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഐപിഎൽ ബഹിഷ്കരിക്കാൻ മറ്റ് ക്രിക്കറ്റ് ബോർഡുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ താരങ്ങളെ മറ്റ് ലീഗുകളിൽ കളിക്കാൻ അനുവദിക്കാത്ത ബിസിസിഐയുടെ നയത്തിനെതിരെയാണ് ഇൻസമാമിന്റെ പ്രധാന ആക്ഷേപം.