BCCI

ആഭ്യന്തര ക്രിക്കറ്റിൽ പുതിയ നിയമവുമായി ബിസിസിഐ; പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ ഇറക്കാം
ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഗുരുതരമായി പരിക്കേൽക്കുന്ന കളിക്കാർക്ക് പകരമായി മറ്റുള്ളവരെ കളിപ്പിക്കാൻ ടീമുകൾക്ക് സാധിക്കുന്ന നിയമവുമായി ബിസിസിഐ. കളിക്കിടയിലോ കളിക്കളത്തിൽ വെച്ചോ താരത്തിന് പരിക്കേറ്റാൽ മാത്രമേ ഇത് നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് പ്രധാന നിബന്ധന. ടോസ് സമയത്ത് സമർപ്പിക്കുന്ന പകരക്കാരുടെ പട്ടികയിൽ നിന്ന് മാത്രമേ താരങ്ങളെ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ
വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിഷയത്തിൽ വ്യക്തത വരുത്തി ബിസിസിഐ രംഗത്ത്. ഏഷ്യാ കപ്പിനും ടി-20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്നും വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിരമിക്കൽ ഇപ്പോൾ പരിഗണനയിലില്ലെന്നും ബിസിസിഐ അറിയിച്ചു. ഒക്ടോബറിൽ നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയിൽ ഇരുവരുടെയും പ്രകടനം നിർണായകമാകും.

വാങ്കഡെ സ്റ്റേഡിയത്തിൽ 6.5 ലക്ഷം രൂപയുടെ 261 ഐപിഎൽ ജേഴ്സികൾ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ ഓഫീസിൽ നിന്ന് 6.52 ലക്ഷം രൂപയുടെ 261 ഐപിഎൽ ജേഴ്സികൾ മോഷണം പോയ കേസിൽ സെക്യൂരിറ്റി മാനേജർ അറസ്റ്റിലായി. ജൂൺ 13-നായിരുന്നു സംഭവം. ഓൺലൈൻ ചൂതാട്ടത്തിന് പണം കണ്ടെത്താനാണ് ഇയാൾ ജേഴ്സികൾ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.

ഏഷ്യാ കപ്പ് 2025: വേദിയൊരുങ്ങുന്നു, ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ?
ഏഷ്യാ കപ്പ് 2025 ടൂർണമെന്റ് നിഷ്പക്ഷ വേദിയിൽ നടത്താൻ ബിസിസിഐയുടെ സന്നദ്ധത. ധാക്കയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വാർഷിക പൊതുയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബിസിസിഐക്ക് റെക്കോർഡ് വരുമാനം; 9741 കോടി രൂപയുടെ നേട്ടം
2023-24 സാമ്പത്തിക വർഷത്തിൽ ബിസിസിഐയുടെ വരുമാനം 9741 കോടി രൂപയായി ഉയർന്നു. ഇതിൽ 5761 കോടി രൂപയും ഐപിഎൽ ടൂർണമെന്റിലൂടെയാണ് ലഭിച്ചത്. ഐപിഎൽ ഇതര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം നൽകിയതിലൂടെ 361 കോടി രൂപയുടെ വരുമാനം ലഭിച്ചു.

ആകാശ്ദീപിന്റെ സഹോദരിക്ക് ബിസിസിഐയുടെ സഹായം; വെളിപ്പെടുത്തലുമായി സുഹൃത്ത്
ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ്ദീപിന്റെ സഹോദരിയുടെ ചികിത്സയ്ക്ക് ബിസിസിഐ സഹായം നൽകിയെന്ന് സുഹൃത്ത് വൈഭവ് കുമാർ. രണ്ടു മാസമായി ചികിത്സയിൽ കഴിയുന്ന ജ്യോതിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നും വൈഭവ് കുമാർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം സഹോദരിക്ക് സമർപ്പിക്കുന്നെന്ന് ആകാശ്ദീപ് പറഞ്ഞിരുന്നു.

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പ്രഖ്യാപിച്ച് ബിസിസിഐയും ഇസിബിയും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾക്ക് പുതിയൊരു മുഖം നൽകി ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ സംയുക്തമായാണ് ഈ ട്രോഫി അവതരിപ്പിക്കുന്നത്. ഇനി മുതൽ പരമ്പരയിലെ വിജയികൾക്ക് ഈ ട്രോഫി സമ്മാനിക്കും.

കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്ക് 538 കോടി രൂപ നൽകാനുള്ള ആർബിട്രൽ ട്രൈബ്യൂണൽ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ഇതോടെ, ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്ക് ബി.സി.സി.ഐ ഈ തുക നൽകേണ്ടിവരും. ബി.സി.സി.ഐ ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി.റെണ്ടേവൂ സ്പോർട്സ് വേൾഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 385.5 കോടിയും നഷ്ടപരിഹാരമായി നൽകണമെന്നാണ് ഹൈക്കോടതിയുടെ പുതിയ വിധി.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരണസംഖ്യ 11 ആയി; ബിസിസിഐ ഇടപെടുന്നു
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റു. വിഷയത്തിൽ ബിസിസിഐ ഇടപെടുകയും കർണാടക ഉപമുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ശുക്ലയെ പരിഗണിക്കുന്നു; റോജർ ബിന്നി സ്ഥാനമൊഴിയും
ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ സാധ്യത. നിലവിലെ അധ്യക്ഷൻ റോജർ ബിന്നിക്ക് പ്രായപരിധി കാരണം സ്ഥാനമൊഴിയേണ്ടി വരും. സെപ്റ്റംബറിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും.

ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3 ന്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ വർധിച്ചതിനെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും. മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു. ശേഷിക്കുന്ന മത്സരങ്ങൾ ആറ് വേദികളിലായി നടത്താനാണ് തീരുമാനം.

ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കും; ഡൽഹി – പഞ്ചാബ് മത്സരം വീണ്ടും നടത്തും
വെടിനിർത്തൽ ധാരണയായതിനെ തുടർന്ന് ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. ഇന്ത്യ-പാക് സംഘർഷം മൂലം ഉപേക്ഷിച്ച പഞ്ചാബ് ഡൽഹി മത്സരം വീണ്ടും നടത്തും. മേയ് 15 അല്ലെങ്കിൽ 16 തീയതികളിൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് സാധ്യത.