മാർച്ച് 24, 25 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് യൂണിയനുകളും ഇന്ത്യൻ ബാങ്ക് അസോസിയേഷനും തമ്മിലുള്ള ചർച്ചകളെ തുടർന്നാണ് തീരുമാനം. അഞ്ച് ദിവസത്തെ പ്രവൃത്തി സമയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അസോസിയേഷൻ ഉറപ്പ് നൽകി.