Bank Loan Fraud

bank loan fraud case

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ ഇഡി

നിവ ലേഖകൻ

ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. റിലയൻസ് ഗ്രൂപ്പ് ചെയർമാനായ അനിൽ അംബാനി ഓഗസ്റ്റ് 5 ന് നേരിട്ട് ഹാജരാകാൻ ഇഡി സമൻസ് അയച്ചു. യെസ് ബാങ്കിൽ നിന്നുള്ള ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ ഗ്രൂപ്പ് കമ്പനികളിലൂടെയും ഷെൽ സ്ഥാപനങ്ങളിലൂടെയും തട്ടിയെടുത്തതായാണ് ആരോപണം.