Bank Jobs

പൊതുമേഖലാ ബാങ്കുകളിൽ 50,000-ൽ അധികം തൊഴിലവസരങ്ങൾ; ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം
ഈ സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളിൽ 50,000-ൽ അധികം തൊഴിലവസരങ്ങൾ വരുന്നു. വിവിധ ബാങ്കുകളിലായി നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എസ്.ബി.ഐയിൽ മാത്രം 20,000 നിയമനങ്ങൾ നടക്കും.

എസ്ബിഐയിൽ സർക്കിൾ ബേസ്ഡ് ഓഫീസർ നിയമനം; 2,964 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 21 മുതൽ ജൂൺ 30 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 2,600 റെഗുലർ തസ്തികകളും 364 ബാക്ക്ലോഗ് തസ്തികകളും ഉൾപ്പെടെ ആകെ 2,964 ഒഴിവുകളുണ്ട്.

എസ്ബിഐ ക്ലര്ക്ക് നിയമനം: 13,735 ഒഴിവുകള്, അപേക്ഷ ക്ഷണിച്ചു
എസ്ബിഐ ക്ലര്ക്ക് റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്തുടനീളം 13,735 ഒഴിവുകളാണുള്ളത്. ജനുവരി 7 വരെ അപേക്ഷിക്കാം, പ്രിലിമിനറി പരീക്ഷ ഫെബ്രുവരിയില്.

യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില് 1500 ഒഴിവുകള്; കേരളത്തില് 100 ഒഴിവുകള്
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലേക്ക് ലോക്കല് ബാങ്ക് ഓഫീസര്മാരെ തിരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളില് കേരളത്തില് 100 ഒഴിവുകളുണ്ട്. അപേക്ഷകള് നവംബര് 13 വരെ സമര്പ്പിക്കാം.