Bank Dispute

SBI Kannada language row

കന്നഡ സംസാരിക്കാത്തതിന് എസ്ബിഐ മാനേജരുമായി തർക്കം; പ്രതിഷേധവുമായി കെആർവി

നിവ ലേഖകൻ

ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്ക് മാനേജരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കന്നഡ സംസാരിക്കാത്ത മാനേജരുടെ നിലപാടിനെ ചോദ്യം ചെയ്താണ് തർക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) ഈ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.