Bangladesh cricket

ഗാലെ ടെസ്റ്റ്: ബംഗ്ലാദേശ് മികച്ച നിലയിൽ, ഷാന്റോയ്ക്കും മുഷ്ഫിഖുറിനും സെഞ്ചുറി
ഗാലെ ടെസ്റ്റിലെ ആദ്യ ദിനം ബംഗ്ലാദേശ് മികച്ച നിലയിൽ. കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസാണ് ബംഗ്ലാദേശ് നേടിയത്. നജ്മുൾ ഹുസൈൻ ഷാന്റോയും മുഷ്ഫിഖുറഹിമും സെഞ്ചുറി നേടി തിളങ്ങി.

ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദിനെ പുറത്താക്കി
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദിനെ പുറത്താക്കി. എട്ട് ബിസിബി ഡയറക്ടർമാർ അവിശ്വാസ പ്രമേയം പാസാക്കിയതിനെ തുടർന്നാണ് നടപടി. കായിക മന്ത്രാലയമാണ് അദ്ദേഹത്തെ പുറത്താക്കിയത്.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ; മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും
ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. 2014ന് ശേഷം ഇന്ത്യ ബംഗ്ലാദേശിൽ കളിക്കുന്ന ആദ്യ ദ്വിരാഷ്ട്ര ടി20 പരമ്പരയാണിത്.

തമീം ഇഖ്ബാൽ ആശുപത്രി വിട്ടു
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ ആശുപത്രി വിട്ടു. ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതം ഉണ്ടായത്. ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് സാധ്യമാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ തമിം ഇക്ബാലിന് ഹൃദയാഘാതം
ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ തമിം ഇക്ബാലിന് ഹൃദയാഘാതം. 35 കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ട്.

ടി20 ലോകകപ്പ്: ഉറക്കം വൈകി, ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി – ടസ്കിൻ അഹമ്മദ്
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ 8 മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്. ഉറക്കം വൈകിയതിനാൽ ടീം ബസ് നഷ്ടമായതാണ് ...