Bangalore News

കന്നട നടിയ്ക്ക് അശ്ലീല സന്ദേശമയച്ച മലയാളി യുവാവ് അറസ്റ്റിൽ
നിവ ലേഖകൻ
കന്നട സീരിയൽ നടിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈറ്റ്ഫീൽഡിൽ ഒരു ഡെലിവറി സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്ന നവീൻ കെ മോനാണ് അറസ്റ്റിലായത്. നടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പവൻ കല്യാണിന്റെ ഒ ജി റിലീസായതിന് പിന്നാലെ ബെംഗളൂരുവിൽ കേസ്
നിവ ലേഖകൻ
നടൻ പവൻ കല്യാണിന്റെ 'ഒ ജി' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ആരാധകരുടെ ആഘോഷം അതിരുവിട്ടതിനെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെ ഡി ജെ പരിപാടി നടത്തിയതിനാണ് കേസ്. മഡിവാളയിലെ സന്ധ്യ തീയേറ്ററിന് മുന്നിൽ നടന്ന സംഭവത്തിൽ സംഘാടകർക്കെതിരെയാണ് പൊലീസ് നടപടി.