സംസ്ഥാന സ്കൂൾ കായികമേളയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് സ്കൂളുകൾക്കെതിരെ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഖേദപ്രകടനം നടത്തിയതിനെ തുടർന്നാണ് വിലക്ക് നീക്കിയത്. എന്നാൽ, സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ അധ്യാപകർക്കെതിരായ നടപടി തുടരും.