പാലക്കാട് വടവന്നൂർ വട്ടച്ചിറയിൽ വീണ്ടും ഒരു കൂറ്റൻ ബലൂൺ അടിയന്തരമായി ലാൻഡ് ചെയ്തു. ചെന്നൈയിൽ നിന്നുള്ള അമ്മയും മകളും ഉൾപ്പെടെയുള്ള സംഘം ബലൂണിൽ സഞ്ചരിച്ചിരുന്നു. വട്ടച്ചിറ സ്വദേശി ഉദയന്റെ പാടത്താണ് ബലൂൺ സുരക്ഷിതമായി ഇറക്കിയത്.