Balamurugan

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം; മൂന്ന് തമിഴ്നാട് പൊലീസുകാർക്ക് സസ്പെൻഷൻ
തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ മൂന്ന് തമിഴ്നാട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. തമിഴ്നാട് ക്യൂ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

തൃശൂരിൽ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി നാലാം ദിവസവും തിരച്ചിൽ
തൃശൂരിൽ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചും തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചും അന്വേഷണം ശക്തമായി നടക്കുകയാണ്. അഞ്ച് കൊലപാതകങ്ങൾ ഉൾപ്പെടെ 52 കേസുകളിൽ പ്രതിയായ ബാലമുരുകൻ മുമ്പും പലതവണ പൊലീസിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

രക്ഷപ്പെട്ട മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; തമിഴ്നാട് പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി.
തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടതായി സൂചന. തെങ്കാശി സ്വദേശിയായ ബാലമുരുകൻ കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്. ബാലമുരുകനെ പിടികൂടാനായി തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിക്കും.

തൃശൂരിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ മോഷ്ടാവിനായി തിരച്ചിൽ ഊർജ്ജിതം
തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശൂരിൽ വെച്ച് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.