Bakrid

പെരുന്നാൾ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
പെരുന്നാൾ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ട്വന്റിഫോറിനോട് പറഞ്ഞു. പെരുന്നാൾ ദിനത്തിൽ ഐക്യത്തിന്റെ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിനു വേണ്ടി ജനങ്ങൾ ത്യാഗവും ക്ഷമയും ഉള്ളവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബക്രീദ്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷം
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ബക്രീദ്. പ്രവാചകനായ ഇബ്രാഹിം നബി അല്ലാഹുവിൻ്റെ കൽപ്പന മാനിച്ച് തൻ്റെ പുത്രനെ ബലിയർപ്പിക്കാൻ തയ്യാറായതിൻ്റെ ഓർമ്മ പുതുക്കുന്നു. ഈ ദിനം സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

ബക്രീദ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ്മകള് പുതുക്കിക്കൊണ്ട് ബക്രീദ് ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള് നേര്ന്നു. ലോകമെമ്പാടുമുള്ള മലയാളികള്ക്ക് പരസ്പര സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാള് ആശംസകള് നേരുന്നതായി അദ്ദേഹം അറിയിച്ചു. ഈ വേളയിൽ ബക്രീദിന്റെ സന്ദേശം ജനങ്ങളില് കൂടുതല് ഐക്യവും സൗഹാര്ദവും അര്പ്പണ മനോഭാവവും ഉണ്ടാക്കാന് ഉപകരിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ബക്രീദ് പ്രമാണിച്ചാണ് അവധിയെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആർ. ബിന്ദുവും അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.