Bahrain

ബഹ്റൈൻ പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; കേരളം ലോകത്തിന് മാതൃകയെന്ന് പിണറായി വിജയൻ
ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ബഹ്റൈൻ മലയാളികൾ നടത്തിയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. കേരളം ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ബഹ്റൈനിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ
ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ കൊട്ടാരത്തിൽ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ബഹുമാനാർത്ഥം ഉപപ്രധാനമന്ത്രി ഉച്ചവിരുന്ന് നൽകി. ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദിൽ ഫക്രു, ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, എം.എ.യൂസഫലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു. ഇന്ന് പുലർച്ചെ ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. സൗദി സന്ദർശനത്തിന് അനുമതി ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം ഒമാനിലേക്ക് പോകും.

നവകേരളത്തിന് പ്രവാസികളുടെ പങ്ക് വലുതെന്ന് ജോൺ ബ്രിട്ടാസ് എം.പി
ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നിർമ്മിതിയിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് എക്കാലത്തും വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ മീറ്റിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള നാനൂറോളം ആളുകൾ പങ്കെടുത്തു.

മുഖ്യമന്ത്രിക്ക് ബഹ്റൈനിൽ സ്വീകരണം; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈനിൽ സ്വീകരണം നൽകാൻ പ്രവാസി മലയാളികൾ ഒരുങ്ങുന്നു. ഒക്ടോബർ 16ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയോടൊപ്പം മന്ത്രി സജി ചെറിയാനും പ്രവാസി സംഗമത്തിൽ പങ്കെടുക്കും.

ബഹ്റൈൻ സംഘം കൊച്ചിയിലെ ആഗോള നിക്ഷേപ ഉച്ചകോടിയിൽ
കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്താൻ ബഹ്റൈൻ സംഘം കൊച്ചിയിലെ ആഗോള നിക്ഷേപ ഉച്ചകോടിയിൽ പങ്കെടുക്കും. ദാവോസിൽ വ്യവസായ മന്ത്രി പി. രാജീവ് ബഹ്റൈൻ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ കൊച്ചിയിലാണ് ഉച്ചകോടി.

ബഹ്റൈൻ രാജാവ് ഡോ. രവി പിള്ളയ്ക്ക് ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ആർ പി ഗ്രൂപ്പ് ഉടമ ഡോ. രവി പിള്ളയ്ക്ക് ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണിത്. ഡോ. രവി പിള്ള ഈ ബഹുമതി ബഹ്റൈനിനും അവിടുത്തെ ജനങ്ങൾക്കും സമർപ്പിച്ചു.