Bagram Airbase

Bagram Airbase Afghanistan

ബാഗ്രാം വ്യോമതാവളം തിരികെ നൽകിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളം തിരികെ നൽകിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിട്ടൻ സന്ദർശിക്കുന്ന വേളയിലാണ് ബാഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാനുള്ള താല്പര്യം ട്രംപ് അറിയിച്ചത്. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ചെറുക്കാൻ ബാഗ്രാമിൽ വ്യോമതാവളം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.