മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ബി ടു ബി മീറ്റ് സംഘടിപ്പിക്കുന്നു. ജനുവരി 19 ഞായറാഴ്ച കോഴിക്കോട് റാവിസ് കടവിൽ വെച്ചാണ് പരിപാടി നടക്കുക. മെട്രോ എക്സ്പെഡീഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.