കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡോ. ബി.ആർ. അംബേദ്കറെ കുറിച്ചുള്ള വിവാദ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അമിത് ഷായുടെ കോലം കത്തിക്കും. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് അമിത് ഷാ പ്രതികരിച്ചു.