B Chamber

Padmanabhaswamy Temple Chamber

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ പ്രതിനിധി

നിവ ലേഖകൻ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഒരു തീരുമാനവുമില്ലെന്ന് കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ അറിയിച്ചു. ക്ഷേത്ര ഭരണസമിതി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കുകയുള്ളു.