കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായ ബി.എ. ബാലുവിനോട് ദേവസ്വം ബോർഡ് വിശദീകരണം തേടും. ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതിനെക്കുറിച്ചാണ് വിശദീകരണം. ജാതി വിവേചന പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് ചെയർമാൻ സി.കെ. ഗോപി പറഞ്ഞു.