Ayyappa Sangamam

ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ; രാഷ്ട്രീയവത്കരിക്കരുതെന്ന് മഠാധിപതി
ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ അറിയിച്ചു. സംഗമം രാഷ്ട്രീയവത്കരിക്കരുതെന്ന് മഠാധിപതി സ്വാമി സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി.എൻ. വാസുദേവൻ്റെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നു.

ആഗോള അയ്യപ്പ സംഗമം: പ്രമുഖർ പങ്കെടുക്കും, ഒരുക്കങ്ങൾ പൂർത്തിയായി
ആഗോള അയ്യപ്പ സംഗമത്തിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായർ, മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചതനുസരിച്ച് സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളിയുടെ തൂക്കവ്യത്യാസത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ; പമ്പയിൽ അവസാനഘട്ട ഒരുക്കങ്ങൾ
ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സംഗമം ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി സംഗമം തടയണമെന്ന ഹർജി തള്ളിയിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിനെതിരല്ല, വിശ്വാസത്തെ എതിർക്കുന്നവരെ ക്ഷണിക്കുന്നതിനെയാണ് എതിർക്കുന്നത്; രാജീവ് ചന്ദ്രശേഖർ
ബിജെപി ആഗോള അയ്യപ്പ സംഗമത്തിനെതിരല്ലെന്നും വിശ്വാസത്തെ എതിർക്കുന്നവരെ ക്ഷണിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ബിജെപി ഹെൽപ്പ് ഡെസ്ക് ഉപകാരപ്രദമാകും. എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു കഴിഞ്ഞു, പരാതികൾ നൽകാൻ അവിടെ സൗകര്യമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമം നടത്താം; ഹർജി തള്ളി സുപ്രീം കോടതി
ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. പരിപാടിയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ ശ്രമത്തിനാണ് ഇതോടെ സുപ്രീംകോടതി അനുമതി നൽകിയത്.

ആഗോള അയ്യപ്പ സംഗമം; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്.

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയാണ് ഇതെന്നും, ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 2031 ലെ വികസന മാതൃക തയാറാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ സംഗമം നടത്തുന്നു എന്ന് സർക്കാർ വിശദീകരണം നൽകി.