പ്രശസ്ത കഥാപ്രസംഗകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രതിഭയാണ് വിടവാങ്ങിയത്.