Axiom-4

ആക്സിയം – 4 ദൗത്യം ഒടുവിൽ ബഹിരാകാശത്തേക്ക്; ശുഭാൻഷു ശുക്ലയും സംഘത്തിൽ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം - 4 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് നാല് യാത്രികരുമായി സ്പേസ് എക്സ് ഡ്രാഗൺ പേടകം കുതിച്ചുയർന്നത്. ഇന്ത്യയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും സംഘത്തിലുണ്ട്. നാസയിലെ പെഗ്ഗി വിറ്റ്സൺ ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

ആക്സിയം – 4 ദൗത്യം ജൂൺ 25-ന് വിക്ഷേപിക്കും; ശുഭാൻഷു ശുക്ലയും യാത്രയിൽ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആക്സിയം - 4 ദൗത്യം ജൂൺ 25-ന് വിക്ഷേപിക്കുമെന്ന് അറിയിച്ചു. ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ഇത്. നിരവധി തവണ മാറ്റിവച്ച ഈ ദൗത്യം ഒടുവിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്.

ആക്സിയം 4 ദൗത്യം ജൂൺ 19-ന്; ശുഭാൻഷു ശുക്ലയും യാത്രയിൽ
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചത് അനുസരിച്ച് ആക്സിയം 4 ബഹിരാകാശ ദൗത്യം ജൂൺ 19-ന് നടക്കും. രണ്ടാഴ്ച ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന്റെ ഫലമായുണ്ടാകുന്ന Ax-4 ന്റെ ഭാഗമാണ് ഈ ദൗത്യം.