29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോകമെമ്പാടും ശ്രദ്ധ നേടിയ 13 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബർ 13ന് ആരംഭിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുരസ്കാര ജേതാക്കളായ ചിത്രങ്ങളാണ് തിരശ്ശീലയിലെത്തുക. ഈ സിനിമകൾ പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിക്കും.