Award

തിലകൻ സ്മാരക വേദി അവാർഡുകൾ പ്രഖ്യാപിച്ചു; വയലാർ ശരത്ചന്ദ്ര വർമ്മ അടക്കമുള്ളവർക്ക് പുരസ്കാരം
നിവ ലേഖകൻ
തിലകൻ സ്മാരക വേദിയുടെ ഈ വർഷത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. വയലാർ ശരത്ത് ചന്ദ്രവർമ്മ (ഗാന രചന), ആലപ്പി ഋഷികേശ് (നാടക ഗാന സംവിധാനം), അതിരുങ്കൽ സുഭാഷ് (അഭിനയം) എന്നിവർക്കാണ് അവാർഡ്. സെപ്റ്റംബർ 28-ന് റാന്നി പി ജെ ടി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും.

യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം
നിവ ലേഖകൻ
സംഗീതരംഗത്തെ സംഭാവനകള് പരിഗണിച്ച് യേശുദാസിന് തമിഴ്നാട് സര്ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചു. ഒക്ടോബറില് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പുരസ്കാരം സമ്മാനിക്കും. 2021, 2022, 2023 വര്ഷങ്ങളിലെ ഭാരതിയാര്, കലൈമാമണി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.