Aviation Ministry

വിമാനങ്ങൾ റദ്ദാക്കിയതിൽ ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; ടിക്കറ്റ് നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. യാത്രാദുരിതം ലഘൂകരിക്കുന്നതിന് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു.

ഇൻഡിഗോയ്ക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം; ടിക്കറ്റ് റീഫണ്ട് വൈകിയാൽ നടപടി
രാജ്യവ്യാപകമായി സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ഇൻഡിഗോയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ടിക്കറ്റ് തുകയുടെ റീഫണ്ട് വൈകിയാൽ കർശന നടപടിയുണ്ടാകും. ഡൽഹി -തിരുവനന്തപുരം റൂട്ടിൽ ടിക്കറ്റ് നിരക്ക് 30,000 രൂപയ്ക്ക് മുകളിലെത്തി.

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയത് പ്രതിസന്ധി സൃഷ്ടിക്കുന്നു; വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു
ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ആയിരത്തിലധികം സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചതായി ഇൻഡിഗോ സിഇഒ അറിയിച്ചു. പ്രശ്നങ്ങൾ കണ്ടെത്താനായി വ്യോമയാന മന്ത്രാലയം നാലംഗ സമിതിയെ നിയോഗിച്ചു.

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം: ആശങ്ക വേണ്ടെന്ന് വ്യോമയാന മന്ത്രാലയം
എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ കരിമേഘപടലങ്ങൾ വ്യോമയാന മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്. കരിമേഘപടലം കാരണം ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റു ചിലവ വൈകുകയും ചെയ്തു. വൈകുന്നേരം 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുപോയേക്കും.

വിമാനത്താവളങ്ങളിൽ ഗുരുതര വീഴ്ച; അടിയന്തര നടപടിക്ക് വ്യോമയാന മന്ത്രാലയം
വിമാനത്താവളങ്ങളിൽ ഡിജിസിഎ നടത്തിയ പരിശോധനയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. വിമാനങ്ങളിലെ തകരാറുകൾ കൃത്യ സമയത്ത് പരിഹരിക്കുന്നില്ലെന്നും സുരക്ഷാ ഉപകരണങ്ങൾ ശരിയായി സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി. ഒരാഴ്ചക്കകം ന്യൂനതകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി.

അഹമ്മദാബാദ് വിമാനദുരന്തം: ഹോസ്റ്റലിൽ തങ്ങിയ അവശിഷ്ടം നീക്കി; ഉന്നതതല സമിതി രൂപീകരിച്ചു
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹോസ്റ്റലിൽ നിന്ന് നീക്കം ചെയ്തു. ഹോസ്റ്റലിന് മുകളിൽ തങ്ങിയിരുന്ന വിമാനത്തിന്റെ പിൻഭാഗം ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമയാന മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിച്ചു.